ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജൻ മുഖ്യമന്ത്രിയുടെ പരിപാടിയിൽ

തലശ്ശേരി∙ ഫസൽ വധക്കേസ് പ്രതി കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശ്ശേരിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലാണു കാരായി രാജൻ എത്തിയത്. ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജൻ. ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നാണു കാരായി രാജന്റെ വിശദീകരണം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്.