യുഎൻ സമ്മേളനത്തിനിടെ സുഷമയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഖ്വാജ ആസിഫ്

ന്യൂയോർക്ക്∙ യുഎൻ സമ്മേളനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സുഷമയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച  ആസിഫ്, തമാശകൾ പങ്കുവച്ചതായും വ്യക്തമാക്കി. പാക്കിസ്ഥാനി മാധ്യമപ്രവർത്തകർക്കു വേണ്ടി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ആസിഫിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യൻ വിദേശകാര്യ വക്താവ് രാവീഷ് കുമാർ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല.