മഞ്ഞലയിൽ മുങ്ങിത്തോർത്തി.. പ്രണയഗാനം പാടി, സദസിനെ കയ്യിലെടുത്ത് വിഎസ്

തിരുവനന്തപുരം∙ പ്രസംഗം മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു വിഎസിന്റെ ഗാനാലാപനം. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി..’ എന്ന ഹിറ്റ് പ്രണയ ഗാനമായിരുന്നു വിഎസ് പാടിയത്. ഇതേസമയം ഗായകൻ പി.ജയചന്ദ്രനും വേദിയിലുണ്ടായിരുന്നു.

പുരസ്കാരം നൽകിയ ശേഷം ദേവരാജന്റെയും ജയചന്ദ്രന്റെയും സംഗീത സംഭാവനകളെക്കുറിച്ച് എഴുതി തയാറാക്കിയ പ്രസംഗത്തിനിടെയായിരുന്നു വിഎസിന്റെ പാട്ട്. അപ്രതീക്ഷിതമായ കിട്ടിയ വിഎസിന്റെ പാട്ടിനെ കയ്യടിയോടെ ഗായകൻ ജയചന്ദ്രനും തിരുവനന്തപുരം വിജെടി ഹാളിലെ സാംസ്കാരിക സദസും സ്വീകരിച്ചു.