കാത്തിരിപ്പിനൊടുവിൽ ഗൂഗിള്‍ എത്തി ‘പിക്സൽ പോരാളികളുമായി’

ലണ്ടൻ∙‌‌‌‌‌‌‌ കാത്തിരിപ്പുകൾക്കൊടുവിൽ ടെക്നോപ്രേമികൾക്കു മുന്നിലേക്ക് പുതിയ സ്മാർട്ഫോണുകളുമായി ഗൂഗിൾ. പലപ്പോഴായി പുറത്തായ വിവരങ്ങളെയെല്ലാം ശരിവയ്ക്കും വിധമുള്ള ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവയുടെ വരവ്. ആപ്പിൾ ഐഫോൺ, സാംസങ് ഗാലക്സി മുൻനിര പോരാട്ടത്തിലേക്കാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ പോരാളികളുമായിറങ്ങുന്നത്. 

∙ ഡിസ്പ്ലേ സൈസിലും ബാറ്ററി കപ്പാസിറ്റിയിലുമാണ് രണ്ട് ഫോണുകളും തമ്മില്‍ പ്രധാന വ്യത്യാസം. പിക്സലിന് അഞ്ച് ഇഞ്ച് സിനിമാറ്റിക് 127 എംഎം ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ്. പിക്സൽ 2 എക്സ്‌എല്ലിന് ആറ് ഇഞ്ച് ക്യുഎച്ച്ഡി പി–ഒഎൽഇഡി ഡിസ്പ്ലേയും. 

∙ ആൻഡ്രോയ്ഡ് 8.0.0 ഓറിയോ ഒഎസ് അടിസ്ഥാനമാക്കിയാണു പ്രവർത്തനം. 

∙ പിക്സൽ 2വിന് 2700 എംഎഎച്ച് ബാറ്ററി, പിക്സൽ 2 എക്സ്എല്ലിന് 3520 എംഎഎച്ച്. 

∙ രണ്ട് ഫോണിനും പിൻക്യാമറ 12.2 മെഗാപിക്സൽ. മുൻക്യാമറ എട്ടു മെഗാപിക്സൽ.

∙ 4 ജിബി റാം; 64 ജിബി, 128 ജിബി വേരിയന്റുകളുണ്ട്.

∙ മുൻ പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിൽ നിന്നുമാറി ഇത്തവണ ഫോണുകളിൽ 3.55 എംഎം ഹെഡ്ഫോൺ ജാക്ക് ഉണ്ടാകില്ല. പകരം ചാർജിങ്ങിനും മ്യൂസിക് ആസ്വദിക്കാനും യുഎസ്ബി ടൈപ്–സി പോർട്. 

∙ പിക്സൽ 2വിന്റെ ഇന്ത്യയിലെ വില: 61,000 രൂപ (64 ജിബി), 70,000രൂപ (128 ജിബി)

∙ പിക്സൽ 2 എക്സ്എൽ ഇന്ത്യയിലെ വില: 73,000 രൂപ (64 ജിബി), 82,000 രൂപ(128 ജിബി)

ഇ കൊമേഴ്സ് പോർട്ടലായ ഫ്ലിപ്കാർട് കൂടാതെ ആയിരത്തിലേറെ സ്റ്റോറുകൾ വഴി നേരിട്ടും ഫോണുകൾ വിൽക്കും. പിക്സൽ 2 നവംബർ ഒന്നു മുതലും പിക്സൽ 2 എക്സ്എൽ നവംബർ 15 മുതലും വിതരണം ആരംഭിക്കും.

Read More : ഗൂഗിളിന്റേത് ‘അദ്ഭുത ഫോൺ’; ഐഫോൺ Xനെ കീഴടക്കും