Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ അതിക്രമങ്ങൾ പിണറായിയുടെ നേതൃത്വത്തിൽ: ശിവരാജ് സിങ് ചൗഹാൻ

 Shivraj Singh Chouhan

പാലക്കാട്∙  കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സിപിഎം അക്രമം നടത്തുന്നതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇത്തരം അക്രമങ്ങൾ അധികകാലം തുടരാനാകില്ല. സംരക്ഷണം നൽകേണ്ടവർ അക്രമികളാകുന്നതിൽ അമർഷവും രേ‍ാഷവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണകക്ഷി ഒഴികെയുളളവരെ അടിച്ചമർത്തുകയും അക്രമത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സിപിഎം കേരളത്തിന്റെ സൽപേരാണ് നശിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി  ജില്ലയിലെത്തിയ ഇരുവരും സിപിഎം അക്രമത്തിൽ മരിച്ച കഞ്ചിക്കേ‍ാട്ടെ വിമലയുടെ വീട് വീട് സന്ദർശിച്ചു.