പീഡനക്കേസ്: ഇരയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന്

തൃശൂർ ∙ സോളർ കേസുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ പേരുവിവരം പത്രസമ്മേളനത്തിൽ പരസ്യമായി വെളിപ്പെടുത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യം. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.