വീസ തട്ടിപ്പ്: അബ്ദുൽ റഷീദ് അറസ്റ്റിൽ

കോഴിക്കോട്∙ വീസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൂത്തുപറമ്പ് പാറാൽ സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൽ റഷീദിനെ (43) പെരിങ്ങോം എസ്ഐ മഹേഷ് കെ. നായരും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗർഫിലേക്കു കടക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ റഷീദിനെ പൊലിസ് നിർദ്ദേശത്തെ തുടർന്ന് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒട്ടേറെപ്പേരിൽനിന്നു ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. പലർക്കും വ്യാജ വീസ നൽകിയും കബളിച്ചതായും റിപ്പോർട്ടുണ്ട്.