വീണ്ടും നിയമലംഘനം: പി.വി. അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ല

മലപ്പുറം∙ കക്കാടം പൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പന്റെ അനുമതി ഇല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ മനോരമ ന്യൂസിനു ലഭിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനുള്ള നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്നു കോഴിക്കോട് ഡിഎംഒ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിനായി ഒരു അപേക്ഷ പോലും പി.വി. അൻവർ നൽകിയിട്ടില്ലെന്നാണ് വിവരം. പാര്‍ക്കിലെ നിയമ ലംഘനങ്ങള്‍ വിവാദമായതോടെ പി.വി. അന്‍വര്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നു.

തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റേതായി സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.