Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലക്ടർ ബ്രോ’ ഇനി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി; ഉത്തരവിറങ്ങി

Prasanth Nair Prasanth Nair

ന്യൂ‍ഡൽഹി∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായരെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ചു വർഷത്തേക്കാണു നിയമനം. കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായർ ഇപ്പോൾ അവധിയിലാണ്. കലക്ടർ സ്ഥാനത്തുനിന്നു മാറ്റിയപ്പോൾ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയിൽ പോകുകയായിരുന്നു.