കോട്ടയ്‌ക്കൽ ഇരട്ടക്കൊലപാതകം: 10 പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം∙ കോട്ടയ്‌ക്കൽ കുറ്റിപ്പുറം ജുമാമസ്‌ജിദ് വരാന്തയിൽ സഹോദരന്മാരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്കും ജീവപര്യന്തം. പുളിക്കൽ അബ്‌ദു, സഹോദരൻ അബൂബക്കർ എന്നവരെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2008 ഓഗസ്‌റ്റ് 29ന് ആണ് കേസിനാസ്‌പദമായ സംഭവം.

ശിക്ഷിക്കപ്പെട്ടവർ: അമരിയിൽ അബു സുഫ്‌യാൻ (57), പള്ളിപ്രം യൂസഫ് ഹാജി (60), പള്ളിപ്രം മുഹമ്മദ് നവാസ് (36), പള്ളിപ്രം ഇബ്രാഹിംകുട്ടി (44), പള്ളിപ്രം മുജീബ് റഹ്‌മാൻ (35), തയ്യിൽ സെയ്‌ദലവി (67), പള്ളിപ്രം അബ്‌ദുഹാജി (60), തയ്യിൽ മൊയ്‌തീൻകുട്ടി (65), പള്ളിപ്രം അബ്‌ദുൽ റഷീദ് (46), അമരിയിൽ ബീരാൻ (70).