Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽക്കരി അഴിമതിക്കേസിൽ മധു കോഡയ്ക്ക് മൂന്നു വർഷം തടവ്, 25 ലക്ഷം പിഴ

Madhu Koda

ന്യൂഡൽഹി∙ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡൽഹി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കേസിൽ മധു കോഡ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മധു കോഡയ്ക്കു പുറമെ കേസിൽ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ ജാർഖണ്ഡിലെ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവർക്കുള്ള ശിക്ഷയും ഉടൻ വിധിക്കും.

അമർകോണ്ട മുർഗോഡൽ കൽക്കരി ഖനി ഇടപാടിൽ 380 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണമാണു മധു കോഡ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കിയത്. 2008ൽ നടന്ന ഇടപാടിൽ സ്വകാര്യ കമ്പനികൾക്ക് ചുളുവിലയ്ക്കു കൽക്കരി ഖനികൾ അനുവദിച്ചതായി അന്വേഷണത്തിൽ സിബിഐ കണ്ടെത്തിയിരുന്നു.