അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രവർത്തനം വ്യക്തി താൽപര്യം മുൻനിർത്തി: ദിനകരൻ

ദിനകരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ. ചിത്രം: എഎൻഐ

ചെന്നൈ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.ടി.വി.ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയാണ് അണ്ണാ ഡിഎംകെയിലെ അഞ്ചാറുപേർ പ്രവർത്തിക്കുന്നതെന്നു ദിനകരൻ പറഞ്ഞു. പ്രവൃത്തികൾ ശരിയാക്കാൻ അവർക്കു ഞാൻ മുന്നറിയിപ്പു നൽകുകയാണ്. അല്ലെങ്കിൽ ആർകെ നഗറിൽ സംഭവിച്ചതെന്താണോ അത് അവരുടെ മണ്ഡലങ്ങളിലും സംഭവിക്കും – ദിനകരൻ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 21നു നടന്ന ഉപതിരഞ്ഞെടുപ്പിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ദിനകരന്റെ ജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കു കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷമായിരുന്നു ദിനകരന്റേത്.