മുത്തലാഖില്‍ മോദിക്ക് ദുഷ്ടലാക്ക്, മുസ്‌‌ലിം സ്ത്രീകളുടെ വക്താവാകാന്‍ ശ്രമം: കോടിയേരി

മലപ്പുറം∙ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ സിപിഎം. മുസ്‍ലിംകളെ ഉപദ്രവിക്കാനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് മുസ്‍ലിം സ്ത്രീകളുടെ വക്താവായി മാറാനാണ് മോദിയുടെ ശ്രമം. തനിയെ ഹജ്ജിന് പോകുന്ന മുസ്‍ലിം സ്ത്രീകള്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചത് ഇൗ ലക്ഷ്യത്തോടെയാണ്. മോദിക്ക് മുന്‍പേ സൗദി അറേബ്യ ഇൗ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം മലപ്പുറം ജില്ലാ സമ്മേളനവേദിയിലായിരുന്നു മുത്തലാഖിൽ കേന്ദ്ര സര്‍ക്കാരിനെതിരെ കോടിയേരി നിലപാട് വ്യക്തമാക്കിയത്.