റെയിൽവേ പദ്ധതി: കണ്ണന്താനവുമായി ചർച്ച ഇന്ന്

ന്യൂഡൽഹി ∙ കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നു രാവിലെ 11ന് എറണാകുളം ഗെസ്റ്റ് ഹൗസിൽ റെയിൽവേ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തും. റെയിൽവേ ബോർഡ് അംഗവും ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. എറണാകുളം–കായംകുളം പാത ഇരട്ടിപ്പിക്കലാണു പ്രധാനമായി ചർച്ചചെയ്യുക. ശബരി റെയിൽ പാതയുടെ പുരോഗതിയും മറ്റു റെയിൽവേ പദ്ധതികളും ട്രെയിൻ സർവീസുകളും വിലയിരുത്തും.