മാർച്ച് 12ലെ എസ്എസ്എൽസി പരീക്ഷ 28ലേക്കു മാറ്റി; മറ്റു പരീക്ഷകളിൽ മാറ്റമില്ല

എസ്എസ്എൽസി പരീക്ഷയ്ക്കു വിദ്യാർഥികൾ തയാറെടുക്കുന്നു. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മാർച്ച് 12ന് നടക്കേണ്ട എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷ 28ലേക്കു മാറ്റി. മറ്റു പരീക്ഷകളിൽ മാറ്റമില്ല. മാർച്ച് ഏഴു മുതൽ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഏഴിന് ഒന്നാം ഭാഷ (മലയാളം) പാർട്ട് ഒന്ന്, എട്ടിന് ഒന്നാം ഭാഷ പാർട്ട് രണ്ട്, 13നു മൂന്നാം ഭാഷ (ഹിന്ദി), 14നു ഫിസിക്സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26നു സോഷ്യൽ സയൻസ് എന്നിങ്ങനെയാണു മറ്റു പരീക്ഷകൾ. മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 21 വരെയാണ്. ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ടു വരെ നടക്കും.