Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം; നാളെ ആശുപത്രി വിടും

Sreenivasan നടൻ ശ്രീനിവാസൻ. (ഫയൽചിത്രം)

കൊച്ചി∙ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസൻ നാളെ ആശു‌പത്രി വിടും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ശ്രീനിവാസനോട് അടുത്ത വൃത്തങ്ങളും ആശുപത്രി അധികൃതരും മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നു പോയതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ശ്രീനിവാസൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് നാളെത്തന്നെ ആശുപത്രി വിടാനാകുമെന്നും അവർ അറിയിച്ചു.

Read: സ്ട്രോക്കിലേക്കു നയിക്കുന്ന കാരണങ്ങൾ
Read: പക്ഷാഘാതം അടയാളങ്ങളിലൂടെ തിരിച്ചറിയാം