ലോറി തട്ടിയെടുക്കാനായി കൊലപാതകം: പ്രതികൾക്കു ജീവപര്യന്തം തടവും പിഴയും

Representational Image

മലപ്പുറം∙ ലോറി തട്ടിയെടുക്കാനായി ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിലേക്കെറിഞ്ഞ കേസിൽ പ്രതികൾക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തൻപറമ്പിൽ സിജി തോമസിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ വരയനാട് വീട്ടിൽ ജെറിൻ മാത്യു (38), നിരപ്പയിൽ അരുൺ ഫിലിപ്പ് (30) എന്നിവരെയാണു മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.