Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ കർഷകർക്കായി പ്രത്യേക പാക്കേജ്: ഉറപ്പുനൽകി അൽഫോൻസ് കണ്ണന്താനം

Alphons Kannanthanam

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം. റബർ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിനിമം വില ഉറപ്പാക്കുന്നതിനും കാർഷികപ്രതിസന്ധി പരിഹരിക്കലുമാണ് ലക്ഷ്യം. ഇതിനായി വാണിജ്യമന്ത്രി സുരേഷ് പ്രഭു നേരിട്ടെത്തി നിർദേശങ്ങൾ സമാഹരിക്കും. റബർ നയത്തിനുള്ള നിർദേശങ്ങളും ചർച്ച ചെയ്യും. ഇക്കാര്യങ്ങളിൽ സുരേഷ് പ്രഭു ഉറപ്പുനൽകിയതായി കണ്ണന്താനം പറഞ്ഞു.