കടലാസിൽ പൊതിഞ്ഞ്, പോക്കറ്റിലിട്ട് സ്വർണക്കടത്ത്; ഡൽഹിയിൽ ചൈനക്കാർ പിടിയിൽ

Representative Image

ന്യൂഡൽഹി∙ ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച രണ്ടു ചൈനക്കാർ പിടിയില്‍. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്. തായ്‌പേയിയിൽ നിന്നു ഹോങ്കോങ് വഴി ഡൽഹിയിലേക്കു വരികയായിരുന്നു ഇവർ.

ചൈനക്കാരിൽ ഒരാളെ സംശയം തോന്നിയതിനെത്തുടർന്ന് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് പോക്കറ്റിൽ ഒളിപ്പിച്ച നിലയില്‍ സ്വർണം കണ്ടെത്തിയത്. പാന്റിന്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു നാലു ബാറുകളായി സ്വർണം സൂക്ഷിച്ചത്. നാലു കിലോഗ്രാം വരുന്നതാണിത്.

കൂടുതൽ ചോദ്യം ചെയ്യലിലാണ് അതേ വിമാനത്തിൽ തന്നെ വന്ന മറ്റൊരു ചൈനക്കാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.