ബസ് സമരത്തിൽ നേട്ടം കൊയ്യാൻ കെഎസ്ആർടിസി; 219 അധിക സർവീസുകൾ

തിരുവനന്തപുരം ∙ സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്യാന്‍ ‘അരയും തലയും’ മുറുക്കി കെഎസ്ആര്‍ടിസി. പരമാവധി ബസുകള്‍ നിരത്തിലിറക്കിയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചും ജനജീവിതം തടസ്സപ്പെടാതെ നോക്കാനാണ് കോർപറേഷന്റെ തീരുമാനം. ഒപ്പം സാമ്പത്തിക നേട്ടവും ലക്ഷ്യമിടുന്നു.

സമരം ജനങ്ങളെ ബാധിക്കാതിരിക്കാനായി കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ ജില്ലയിലും ഷെഡ്യൂളുകള്‍ നിയന്ത്രിച്ചു. 219 അഡീഷനല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകളാണ് കെഎസ്ആര്‍ടിസി ഇന്ന് ഓപ്പറേറ്റ് ചെയ്തത്. വരുമാനം എത്ര കൂടിയെന്ന് ശനിയാഴ്ച അറിയാനാകും.

∙കെഎസ്ആര്‍ടിസി അധികമായി ഓപ്പറേറ്റ് ചെയ്ത ഷെഡ്യൂളുകള്‍, ട്രിപ്പുകള്‍:

തിരുവനന്തപുരം (സോണ്‍1) - 18 ഷെഡ്യൂള്‍, 248 ട്രിപ്പ്

കൊല്ലം (സോണ്‍2) - 62 ഷെഡ്യൂള്‍, 128 ട്രിപ്പ്

എറണാകുളം (സോണ്‍3) - 28 ഷെഡ്യൂള്‍, 430 ട്രിപ്പ്

തൃശൂര്‍ (സോണ്‍4) - 22 ഷെഡ്യൂള്‍, 270 ട്രിപ്പ്

കോഴിക്കോട് (സോണ്‍5) - 63 ഷെഡ്യൂള്‍, 324 ട്രിപ്പ്

ആകെ: 205 ഷെഡ്യൂള്‍, 1400 ട്രിപ്പ്