Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിന്റെ ചില്ലു തകർത്തു; ജിഗ്നേഷിനെ ‘ആക്രമിച്ച്’ അറസ്റ്റെന്നു പരാതി

Jignesh Mevani ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്∙ ദലിത് നേതാവും, എംഎൽഎയുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ സാരംഗ്പൂരിൽ ദലിത് നേതാവ് ഭാനു വങ്കാറിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള യോഗത്തിൽ പങ്കെടുക്കാനെത്തിയ ജിഗ്നേഷിനെ അറസ്റ്റ്ചെയ്യുകയായിരുന്നു.

അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാലാണ് പൊലീസ് നടപടിയെന്നാണു വിവരം. എന്നാൽ പ്രതിഷേധത്തിനു പങ്കെടുക്കാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജിഗ്നേഷിന്റെ അഭിഭാഷകൻ പറയുന്നു. 

കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയാണ് എംഎൽഎയെ അറസ്റ്റ്ചെയ്തതെന്നു പ്രവർത്തകർ ആരോപിച്ചു. എംഎൽഎയുടെ കാറിന്റെ ചില്ലു തകർത്താണു പിടിച്ചിറക്കിയതെന്നും പരാതിയുണ്ട്. ജിഗ്നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തിൽവിട്ടു.