Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുക്മയിൽ അഞ്ച് മണിക്കൂർ ഏറ്റുമുട്ടൽ: ഇരുപതിലധികം നക്‌‍സലുകളെ വധിച്ചു

dm-avasthi നക്സൽ വിരുദ്ധവിഭാഗം, സ്പെഷൽ ഡയറക്ടർ ജനറല്‍ ഡി.എം. അവാസ്തി.ചിത്രം– എഎൻഐ

റായ്പൂർ∙ ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ഇന്നലെ നടന്ന വെടിവയ്പ്പിൽ ഇരുപതിലധികം നക്സല്‍ ഭീകരരെ വധിച്ചതായി നക്സൽ വിരുദ്ധവിഭാഗം, സ്പെഷൽ ഡയറക്ടർ ജനറല്‍ ഡി.എം. അവാസ്തി എഎൻഐയോട് പ്രതികരിച്ചു. അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന വെടിവയ്പ്പിലാണു ഭീകരെ വധിച്ചത്. നക്സലുകളുടെ വെടിവയ്പ്പില്‍ രണ്ടു കമാൻഡോകളും വീരമൃത്യു വരിച്ചു. 

ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടവരിൽപെടും. ബെജി പൊലീസ് സ്റ്റേഷന് കീഴിലെ എലാർമഗ്ദു ഗ്രാമത്തിലാണ് 202 ബറ്റാലിയൻ കോബ്ര കമാൻഡോകളും നക്സല്‍ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്.