പാലക്കാട്∙ മാത്തൂരിനുസമീപം മന്ദംപുള്ളിയിലെ ജനവാസകേന്ദ്രത്തിനുസമീപം എത്തിയ രണ്ടു കാട്ടാനകളെ വനം–പൊലീസ് സംയുക്ത സേന തൊട്ടടുത്ത കാട്ടിലേയ്ക്കു തുരത്തി. രാവിലെ ആറോടെ എത്തിയ കൊമ്പന്മാരെ ഒൻപതുമണിക്കൂറിലധികം നീണ്ട ശ്രമത്തിലൂടെയാണു സ്ഥലത്തുനിന്നു തുരത്തിയത്. ആനകളെ ഉൾക്കാട്ടിലേയ്ക്കു കയറ്റിവിടുമെന്ന് വനം അധികൃതർ പറഞ്ഞു.