കേരള സാഹിത്യ അക്കാദമി അവാർഡ്: മികച്ച നോവൽ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’

ടി.ഡി. രാമകൃഷ്ണൻ (ഫയൽ ചിത്രം)

തൃശൂർ∙ 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവൽ. സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’ നേടി.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2016) ആറുപേര്‍(30,000 രൂപ വീതം) അര്‍ഹരായി. ഇയ്യങ്കോട് ശ്രീധരന്‍, സി.ആര്‍. ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാരപ്പറമ്പില്‍, പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കനപ്പന്‍ എന്നിവര്‍ക്കാണ് പുരസ്കാരം.

∙ വിവിധ ശാഖകളിലെ അക്കാദമി അവാര്‍ഡുകള്‍( 25000 രൂപ):
സാവിത്രി രാജീവന്‍( കവിത- അമ്മയെ കുളിപ്പിക്കുമ്പോള്‍), ടി.ഡി.രാമകൃഷ്ണന്‍( നോവല്‍- സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), എസ്. ഹരീഷ്( ചെറുകഥ- ആദം), ഡോ. സാംകുട്ടി പട്ടംകരി( നാടകം- ലല്ല), എസ്. സുധീഷ്( സാഹിത്യ വിമര്‍ശനം- ആശാന്‍ കവിത: സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം), ഫാ.വി.പി. ജോസഫ് വലിയവീട്ടില്‍(വൈജ്ഞാനിക സാഹിത്യം- ചവിട്ടുനാടക വിജ്ഞാനകോശം), ഡോ.ചന്തവിള മുരളി (ജീവചരിത്രം/ആത്മകഥ- എ.കെ.ജി. ഒരു സമഗ്ര ജീവചരിത്രം), ഡോ.ഹരികൃഷ്ണന്‍ (യാത്രാവിവരണം- നൈല്‍വഴികള്‍), സി.എം. രാജന്‍ (വിവര്‍ത്തനം- പ്രണയവും മൂലധനവും), കെ.ടി. ബാബുരാജ്( ബാലസാഹിത്യം- സാമൂഹ്യപാഠം), മുരളി തുമ്മാരുകുടി( ഹാസസാഹിത്യം- ചില നാട്ടു കാര്യങ്ങള്‍).

∙ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍
ഡോ.പി.എ. അബൂബക്കര്‍(ഭാഷാശാസ്ത്രം- വടക്കന്‍ മലയാളം), രവിമേനോന്‍(ഉപന്യാസം- പൂര്‍ണേന്ദുമുഖി), ഡോ.കെ.പി. ശ്രീദേവി(വൈദിക സാഹിത്യം- നിരുക്തമെന്ന വേദാന്തം), ഡോ.പി. സോമന്‍( നിരൂപണം- കവിതയുടെ കാവു തീണ്ടല്‍), ആര്യാഗോപി(കവിത- അവസാനത്തെ മനുഷ്യന്‍), രശ്മി ബിനോയ്( കവിത- തിരികെ നീ വരുമ്പോള്‍), സുനില്‍ ഉപാസന( ചെറുകഥാ സമാഹാരം- കക്കാടിന്റെ പുരാവൃത്തം), സി. രവിചന്ദ്രന്‍( വൈജ്ഞാനിക സാഹിത്യം- ബുദ്ധനെ എറിഞ്ഞ കല്ല്, ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍), സിസ്റ്റര്‍ അനു ഡേവിഡ്( തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം).

കോളേജ് വിദ്യാര്‍ഥികള്‍ക്കു നടത്തിയ കഥ- കവിത മത്സരവിജയികള്‍
കഥ:1) എസ്. ജവഹര്‍ നാരായണന്‍( മലപ്പുറം), 2) കെ. കൃഷ്ണകുമാര്‍( കരുനാഗപ്പള്ളി), 3) സി.ആര്‍. മാര്‍ഗരറ്റ് (തൃശ്ശൂര്‍).
കവിത: 1) നീതു.സി. സുബ്രഹ്മണ്യന്‍(കാലടി സംസ്‌കൃത സര്‍വകലാശാല), 2)പി.ആര്‍. സൗമ്യ( മഹാരാജാസ് കോളേജ്, എറണാകുളം), 3) ഫാസില സലീം( കാസര്‍കോട്).