ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴു റണ്‍സ് ജയം; ട്വന്റി20യിലും പരമ്പര

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. ചിത്രം– ബിസിസിഐ ട്വിറ്റർ

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഏഴു റൺസ് ജയം. ഇന്ത്യയുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റിന് 165 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു.ജയത്തോടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 47 റൺസ് നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. സുരേഷ് റെയ്ന 43 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റൻ ജെ.പി.ഡുമിനി അർധസെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ബുംമ്ര, ഷാർദൂൽ താക്കൂർ, ഹാർദിക് പാണ്ഡ്യ,. സുരേഷ് റെയ്ന എന്നിവർ ഓരോ വിക്കറ്റു വീതം നേടി. വിശദമായ വായനയ്ക്ക്.....