മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൻഗ്ര (ഹിമാചൽ പ്രദേശ്)∙ മൂന്നരവയസ്സുകാരിയെ ഇരുപത്തഞ്ചുകാരൻ പീഡിപ്പിച്ചു. ഹിമാചൽ പ്രദേശിലെ കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ അറസ്റ്റ് ചെയ്തു. ഇയാളെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. വിദഗ്ധ പരിശോധനകൾക്കായി പെൺകുട്ടിയെ തൻഡ മെഡിക്കൽ കോളജിലേക്കു മാറ്റി. ഐപിസി, പോസ്കോ നിയമങ്ങൾ അനുസരിച്ച് ബണ്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.