Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയ്ക്കു മുന്നിൽ തലകുനിച്ച് കേരള വനിതകൾ; തുടർച്ചയായ 10–ാം ഫൈനലിലും തോറ്റു

Volleyball Final കേരളത്തെ തോൽപിച്ച റെയിൽവേ വനിതാ വിഭാഗത്തിന്റെ ആഹ്ലാദം. (ചിത്രം: റസൽ ഷാഹുൽ)

കോഴിക്കോട് ∙ വേദി മാറിയെങ്കിലും ദേശീയ സീനിയർ വനിതാ വോളിബോള്‍ ചാംപ്യൻഷിപ്പിൽ ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും മാറ്റമില്ല. തുടർച്ചയായ 10–ാം തവണയും കേരളവും റെയിൽവേയും നേർക്കുനേർ വന്ന കലാശപ്പോരിൽ ഇക്കുറിയും കേരള വനിതകൾ പൊരുതിത്തോറ്റു. റെയിൽവേയ്ക്ക് തുടർച്ചയായ 10–ാം കിരീടം സമ്മാനിച്ച് 25–21, 26–28, 21–25, 25–18, 15–12 എന്ന സ്കോറിനാണ് കേരളം തോൽവി സമ്മതിച്ചത്. ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി പ്രതീക്ഷ സമ്മാനിച്ചെങ്കിലും നിർണായക ഘട്ടത്തിൽ കാലിടറുകയായിരുന്നു.

Women-Volley-ball-Final-2 കേരളവും റെയിൽവേയും തമ്മിലുള്ള വനിതാ വിഭാഗം ഫൈനലിൽനിന്ന്. (ചിത്രം: റസൽ ഷാഹുൽ)

നേരത്തെ, സെമി പോരാട്ടത്തിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരള വനിതകൾ ഫൈനലിൽ കടന്നത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു റെയിൽവേയുടെ ഫൈനൽ പ്രവേശം.