രമയുടെ ഡൽഹിയിലെ സമരം കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ: വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം∙ വടകര, ഒഞ്ചിയം മേഖലകളിലെ രാഷ്ട്രീയ സംഘർഷത്തിനു പിന്നിൽ‍‍ ആര്‍എംപിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആർഎംപി നേതാവ് കെ.കെ.രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തെ മോശമായി കാണിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സമരത്തിലൂടെ നടന്നത്. സംഘപരിവാര്‍ ആക്രമണത്തിന് വിധേയമായ ഓഫിസിനു മുന്നിലാണ് രമ സമരം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അദ്ദേഹത്തോടുള്ള പക തീര്‍ന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വടകര താലൂക്കിലെ രാഷ്ട്രീയ അക്രമങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ അല്‍പസമയം നിര്‍ത്തിവയ്ക്കേണ്ടി വന്നു. രമയ്ക്കെതിരെ കഴിഞ്ഞമാസം സിപിഎം അനുകൂലികളായ സൈബര്‍ ആക്ടിവിസ്റ്റുകള്‍രൂക്ഷമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു.