സിപിഎമ്മിന്‍റെ ജോലി ബിജെപിയിലേക്ക് ആളെക്കൂട്ടലോ?: രമേശ് ചെന്നിത്തല

കോഴിക്കോട്∙ മാര്‍ക്സിസ്റ്റ് പാർട്ടിയുടെ ജോലി ബിജെപിയിലേക്ക് ആളെ കൂട്ടുന്നതാണോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരനുള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും ബിജെപിയിലേക്കു പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന ജോലി പി. ജയരാജന്‍ ഏറ്റെടുക്കേണ്ട. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു മൃദുഹിന്ദുത സമീപനമാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.