അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുന്നു: ചെന്നിത്തല

SHARE

കൊല്ലം ∙ മാതാ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു എന്നാണു വ്യക്തിപരമായ അഭിപ്രായം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന വിമർശനങ്ങളോടു യോജിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA