Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തു തർക്കം: മധ്യവയസ്കനെ ഭാര്യയുടെ സഹോദരീ ഭർത്താവ് കുത്തിക്കൊന്നു

Kollam District Map

കൊല്ലം∙ സ്വത്തു തർക്കത്തെത്തുടർന്നു മധ്യവയസ്കനെ ഭാര്യയുടെ സഹോദരീ ഭർത്താവ് കുത്തിക്കൊന്നു. പത്തനാപുരം കടക്കാമൺ അംബേദ്കർ കോളനിയിൽ നാസർ(54) ആണു മരിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ പ്രതി മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസറിന്റെ ഭാര്യ സുജാതയുടെ സഹോദരി സുഭദ്രയുടെ ഭർത്താവാണു മധു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ടു ഇരുവരും വർഷങ്ങളായി പിണക്കത്തിലാണെന്നു നാട്ടുകാർ പറഞ്ഞു. നാസറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും.

related stories