കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളുടെ വികസനത്തിന് 20 കോടി വീതം: കണ്ണന്താനം

ന്യൂഡൽഹി∙ കേരളത്തിലെ മൂന്നു പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി 20 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനാണ് പണം അനുവദിച്ചത്. മൂന്നു റെയിൽവേ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്റ്റേഷനുകളാക്കി ഉയർത്തുകയാണ് ലക്ഷ്യം. റെയിൽവേ മന്ത്രി പിയുഷ് ഗോയലുമായി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചത്.