Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ ചോർച്ച: ഏപ്രിൽ ഏഴിനകം വിവരങ്ങൾ നൽകണമെന്ന് ഫെയ്സ്ബുക്കിനോട് കേന്ദ്രസർക്കാർ

FACEBOOK/

ന്യൂഡൽഹി∙ രാഷ്ട്രീയവിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയുടെ ഡേറ്റാ ചോർച്ചയെക്കുറിച്ചു വിശദമായ വിവരങ്ങൾ നൽകണമെന്നു ഫെയ്സ്ബുക്കിനു കേന്ദ്രസർക്കാരിന്റെ നോട്ടിസ്. ചോർത്തിയ വിവരങ്ങൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും അതിന്റെ വിവരങ്ങളും സർക്കാർ തേടിയിട്ടുണ്ട്. ഏപ്രിൽ ഏഴിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരസാങ്കേതിക മന്ത്രാലയമാണു നോട്ടിസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയും വിഷയത്തിൽ കേന്ദ്രസർക്കാർ നോട്ടിസ് അയച്ചിരുന്നു. ഇന്ത്യൻ വോട്ടർമാരുടെയും ഉപയോക്താക്കളുടെയും വ്യക്തിവിവരങ്ങൾ കേംബ്രിജ് അനലിറ്റയ്ക്കോ വേറെ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ ഏതെങ്കിലും തരത്തിൽ നൽകിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ എങ്ങനെയാണ് ഇവ നൽകിയിട്ടുള്ളത് എന്നാണ് ചോദിച്ചിരിക്കുന്നത്.  

related stories