മുഖ്യമന്ത്രിയുടെ ഫേ‍ാട്ടേ‍ാ മേ‍ാശമായ രീതിയിൽ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടേ‍ാ മേ‍ാശമായ രീതിയിൽ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനു പാലക്കാട് കിണാശേരി കാഴ്ചപ്പറമ്പ് സ്വദേശി കലാധരനെ(45) സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് ഇയാൾ. ഇന്നലെയാണു പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ രൂപം വികൃതമാക്കി ‘എല്ലാം ശരിയാക്കിത്തരാം’ എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ചിത്രം പോസ്റ്റ് ചെയ്തതത്. സിപിഎം പ്രവർത്തകരുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.