Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാലത്തു പ്രത്യേക എസി ട്രെയിൻ ടൂർ പാക്കേജുകളുമായി ഐആർസിടിസി

Indian Railway പ്രതീകാത്മക ചിത്രം.

കൊച്ചി∙ കേരളത്തിൽനിന്നു മൂന്നു അവധിക്കാല പ്രത്യേക എസി ട്രെയിൻ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഐആർസിടിസി. കുളു– മണാലി (ഡൽഹി-ആഗ്ര-അമൃത്‌സർ-മണാലി-കുളു-ചണ്ഡിഗഡ്) പാക്കേജിന് 43,500 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. കശ്മീർ (ഡൽഹി-ആഗ്ര-അമൃത്‌സർ-ശ്രീനഗർ-ഗുൽമാർഗ്-സോൻമാർഗ്) പാക്കേജിന് 42,800 രൂപ മുതലും ഡാർജിലിങ്– ഗ്യാങ്ടോക് (അക്ക്‌വാലി-ബോറാ ഗുഹകൾ-ഗ്യാങ്ടോക്-ചാങ്ങു-ഡാർജിലിങ്-ടൈഗർഹിൽ-കൊൽക്കത്ത) പാക്കേജിന് 46,200 രൂപ മുതലുമാണു നിരക്ക്.

കുളു, കശ്മീർ പാക്കേജുകൾ മേയ് രണ്ടിനു പുറപ്പെട്ടു 13നു മടങ്ങിയെത്തും. ഡാർജിലിങ് യാത്ര മേയ് 18നു പുറപ്പെട്ട് 29നു തിരിച്ചെത്തും. എല്ലാ പാക്കേജുകളും 12 ദിവസം നീളുന്നതാണ്. താമസം, വാഹനം, ദക്ഷിണേന്ത്യൻ ഭക്ഷണം, ടൂർ ഗൈഡിന്റെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ പാക്കേജിന്റെ ഭാഗമാണ്.

കുളു-മണാലി, കശ്മീർ പാക്കേജുകൾ കൊച്ചിയിൽനിന്നു ഡൽഹിയിലേക്കു വിമാന മാർഗം പുറപ്പെടുകയും ട്രെയിനിൽ തിരിച്ചു വരുകയും ചെയ്യും. ഡാർജിലിങ്, ഗ്യാങ്ടോക് ടൂറിസ്റ്റ് ട്രെയിൻ കൊച്ചുവേളിയിൽനിന്നു പുറപ്പെടും. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കു കൊച്ചുവേളി, എറണാകുളം, പാലക്കാട്, ഈറോഡ്, പെരമ്പൂർ (ചെന്നൈ) സ്റ്റേഷനുകളിൽനിന്നു യാത്ര ആരംഭിക്കാം. എൽടിസി സൗകര്യം ലഭ്യമാണ്. ഫോൺ: 9567863241. വെബ്സൈറ്റ്: www.irctctourism.com 

related stories