Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാണം സ്പെഷൽ, വേളാങ്കണ്ണി തീർഥാടക സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

train-3

കൊച്ചി∙ ദക്ഷിണ റെയിൽവേ ഒാണം സ്പെഷൽ, വേളാങ്കണ്ണി തീർഥാടക സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. റിസർവേഷൻ ആരംഭിച്ചു.

∙ ചെന്നൈ സെൻട്രൽ എറണാകുളം സുവിധ (82615) 23ന് രാത്രി 10.30ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 10.55ന് എറണാകുളത്ത് എത്തും. 

∙ ചെന്നൈ സെൻട്രൽ തിരുവനന്തപുരം സ്പെഷൽ ഫെയർ (06022) സ്പെഷൽ 23ന് വൈകിട്ട് 3.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. 

∙ തിരുവനന്തപുരം ചെന്നൈ സെൻട്രൽ സ്പെഷൽ (06021) 22ന് രാത്രി 7.10ന് പുറപ്പട്ടു പിറ്റേ ദിവസം രാവിലെ 11.45ന് ചെന്നൈയിൽ എത്തും. 

‌∙ എറണാകുളം  ചെന്നൈ സ്പെഷൽ (06014) 24ന് ഉച്ചയ്ക്കു 2.45ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 4.50ന് ചെന്നൈയിൽ എത്തും. 

∙ ചെന്നൈ സെൻട്രൽ കൊച്ചുവേളി സ്പെഷൽ (06047) 21, 27 തീയതികളിൽ  ഉച്ചയ്ക്കു മൂന്നിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.45ന് കൊച്ചുവേളിയിൽ  എത്തും. 

∙ കൊച്ചുവേളി ചെന്നൈ സെൻട്രൽ (06048) 22, 28 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.40ന്  ചെന്നൈയിലെത്തും. 

∙ നാഗർകോവിൽ മംഗളൂരു ജംക്‌ഷൻ സ്പെഷൽ ഫെയർ (06023)  (കോട്ടയം വഴി) 26ന് വൈകിട്ടു 4.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.30ന് മംഗളൂരുവിൽ എത്തും.

∙ മംഗളൂരു ജംക്‌ഷൻ– നാഗർകോവിൽ (06024) സ്പെഷൽ 27ന് രാവിലെ 8.30ന് പുറപ്പെട്ടു രാത്രി 10.15ന് നാഗർകോവിലിൽ എത്തും.

∙ തിരുനെൽവേലി മംഗളൂരു (06019) സ്പെഷൽ 23ന് വൈകിട്ട് 5.55ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 12.30ന് മംഗളൂരുവിൽ എത്തും.

∙ മംഗളൂരു തിരുനെൽവേലി (06020) സ്പെഷൽ 24ന് വൈകിട്ട് 3.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.45ന് തിരുനെൽവേലിയിൽ എത്തും.

വേളാങ്കണ്ണി സ്പെഷലുകൾ

∙ തിരുവനന്തപുരം വേളാങ്കണി (06046) സ്പെഷൽ തിരുവനന്തപുരത്തു നിന്നു 29, സെപ്റ്റംബർ 5 തീയതികളിൽ  ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേദിവസം പുലർച്ചെ 3.45ന് വേളാങ്കണ്ണിയിൽ എത്തും. നാഗർകോവിൽ, മധുര വഴിയാണു സർവീസ്.

∙ വേളാങ്കണ്ണി തിരുവനന്തപുരം (06045) സ്പെഷൽ 30, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 10.10ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15ന് തിരുവനന്തപുരത്ത് എത്തും. മധുര, നാഗർകോവിൽ വഴിയാണു സർവീസ്.

∙ എറണാകുളം വേളാങ്കണ്ണി (06016) 28, 31, സെപ്റ്റംബർ നാല്, ഏഴ് തീയതികളിൽ രാത്രി 11ന് പുറപ്പെട്ടു പിറ്റേദിവസം  ഉച്ചയ്ക്കു ഒരു മണിക്കു വേളാങ്കണ്ണിയിലെത്തും.. പാലക്കാട്, ഈറോഡ് വഴിയാണു സർവീസ്

∙ വേളാങ്കണ്ണി എറണാകുളം ജംക്‌ഷൻ (06015) സ്പെഷൽ 29, സെപ്റ്റംബർ രണ്ട്, അഞ്ച്, ഒൻപത് തീയതികളിൽ രാത്രി 11.45ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 1.40ന് എറണാകുളത്ത് എത്തും.