‘എല്ലാ വെള്ളവും കുടിക്കാൻ കഴിയുന്ന കേരളമാണെന്റെ സ്വപ്നം’– പിണറായി പറയുന്നു

പിണറായി വിജയൻ (ഫയൽ ചിത്രം)

കാസർകോട്∙ എല്ലാവരും പറയും ‘തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ’ എന്ന്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. നാട്ടിൽ ലഭ്യമാവുന്ന വെള്ളം അശുദ്ധമായതു കൊണ്ടാണ് ഇത്തരത്തിൽ തിളപ്പിച്ചാറ്റി കുടിക്കേണ്ടി വരുന്നത്. പറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി. സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളും ശുദ്ധീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്ന് ഓർമിപ്പിക്കവെയാണു മുഖ്യമന്ത്രി പിണറായി വിജൻ ജലത്തിന്റെ ശുദ്ധിയെക്കുറിച്ചു സവിസ്തരം ക്ലാസെടുത്തത്. 

സംസ്ഥാനത്തു വെള്ളം എവിടെയെല്ലാമുണ്ടോ അതെല്ലാം കുടിക്കാൻ കഴിയുന്ന വിധം ശുദ്ധമാക്കുകയാവണം ലക്ഷ്യം. ചിലയിടത്തെ വെള്ളം കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ വെള്ളം ശുദ്ധമാക്കി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇതിനു തദ്ദേശസ്ഥാപനങ്ങൾ കൂടി മനസ്സുവയ്ക്കണം.–മുഖ്യമന്ത്രി ഓർമിപ്പിച്ചു.