വിശുദ്ധരുടെ വിവരങ്ങളിലും ഹാക്കിങ്; സംഭവം കെസിബിസി വെബ്സൈറ്റിൽ

കൊച്ചി∙ കെസിബിസി വെബ്സൈറ്റ് ഹാക്ക് ചെയ്ത നിലയിൽ. വിശുദ്ധരുടെ വിവരങ്ങളടങ്ങിയ പേജിലാണു സഭയുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വിശുദ്ധ അൽഫോൻസാമ്മയുടെ ചിത്രത്തിന്റെ സ്ഥാനത്തു മറ്റൊരു ചിത്രമാണു  കാണുന്നത്. വിശുദ്ധരുടെ കൂട്ടത്തിൽ ‘മിഷാൽ’ എന്ന പേരും എഴുതി ചേർത്തിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതായി കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ വർഗീസ് വള്ളിക്കാട്ട് ‘മനോരമ ഒാൺലൈനി’നോടു പറഞ്ഞു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.