ആസിഡ് ആക്രമണം: പരുക്കേറ്റ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ മരിച്ചു

മലപ്പുറം ∙ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ മരിച്ചു. മലബാർ സൗണ്ട്സ് ഉടമ മലപ്പുറം ഉമ്മത്തൂർ സ്വദേശി ബഷീർ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11നു ബഷീറിന്റെ മുണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയവർ വീട്ടിനുള്ളിൽ കടന്നു മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. 

ഭാര്യയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 12.15ന് ആണു മരിച്ചത്. കച്ചവടസംബന്ധമായ തർക്കമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി.