കനത്ത ചൂട്: പിറന്നാൾ ആഘോഷത്തിനെത്തിയ ക്രിസോസ്റ്റം തിരുമേനിക്ക് അസ്വസ്ഥത

കോഴഞ്ചേരി∙ കോഴഞ്ചേരി പള്ളിയിൽ പിറന്നാൾ ആഘോഷത്തിനെത്തിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയ്ക്ക് അസ്വസ്ഥത. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വാങ്ങിയാണു ക്രിസോസ്റ്റം തിരുമേനി പള്ളിയിലെത്തിയത്. ഡോക്ടർ നിർബന്ധിച്ചിട്ടും അദ്ദേഹം വേദി വിടാൻ തയാറായില്ല. ഇപ്പോൾ നിർബന്ധത്തിനു വഴങ്ങി വേദിയിൽനിന്നു മാറി ഫാനിനു ചുവട്ടിൽ ഇരിക്കുന്നു. മന്ത്രി മാത്യു ടി. തോമസാണ് ഇപ്പോൾ പ്രസംഗിക്കുന്നത്.