ജൂൺ ഏഴിന് ഇടുക്കി ജില്ലയിൽ യുഡിഎഫിന്റെ ഹർത്താൽ

Representational image

തൊടുപുഴ∙ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ഏഴിന് ഇടുക്കി ജില്ലയിൽ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.