ഓഹരി വിപണിക്കു നേട്ടത്തോടെ വ്യാപാരത്തുടക്കം

മുംബൈ∙  ഓഹരി വിപണിയിൽ  നേട്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു. ബിഎസ്ഇ സെൻസെക്സ് 78 പോയിന്റ് നേട്ടത്തിൽ 34690 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38 പോയിന്റ് ഉയര്‍ന്ന് 10,540 നു മുകളിലെത്തി. ഇരു സൂചികകളിലും ഐടി സെക്ടർ നഷ്ടത്തിലാണ്. വ്യാപാര ആരംഭത്തിൽ നഷ്ടത്തിലായിരുന്ന എഫ്എംസിജി പിഎസ്‌യു ബാങ്ക് വിഭാഗം സ്റ്റോക്കുകൾ തിരിച്ചു വരവ് നടത്തി. ബിഎസ്ഇ ടെക്, ഓയിൽ ആൻഡ് ഗ്യാസ് എന്നീ വിഭാഗം ഓഹരികളും നഷ്ടം നേരിടുന്നു.

ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഐഡിയ സെല്ലുലർ, ഐസിഐസിഐ ബാങ്ക്, എൻടിപിസി എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കുന്നു. അൾട്രാ ടെക് സിമന്റ്, ഭാരതി ഇൻഫ്രാടെൽ, സണ്‍ ഫാർമ, ടിസിഎസ്, എസ്ബിഐ, അദാനി പോർട്സ് എന്നവയാണ് കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ.