വർഗീയ പരാമർശം: കോടിയേരിക്കെതിരെ പരാതി നൽകിയെന്ന് ഹസൻ

കോടിയേരി ബാലകൃഷ്ണന്‍, എം.എം.ഹസന്‍

ചെങ്ങന്നൂർ ∙ യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിനെതിരെ വർഗീയ പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ട് അയ്യപ്പ സേവാ സംഘത്തിന്റെ  പേരു പരാമർശിച്ചതു നിർഭാഗ്യകരമാണ്.

വിജയകുമാർ വർഗീയ വാദിയാണെങ്കിൽ ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തന്മാർ വർഗീയ വാദികളാണോയെന്നു കോടിയേരി വ്യക്തമാക്കണം. കാടാമ്പുഴയിൽ പൂമൂടൽ നടത്തിയതും സ്വന്തം വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയതും വർഗീയ വാദി ആയതു കൊണ്ടാണോ? കോടിയേരിക്കെതിരെ തിര‍ഞ്ഞെടുപ്പ് കമ്മിഷനെയല്ല, കോടതിയെ വരെ സമീപിക്കേണ്ടി വരുന്നു. എ.കെ.ആന്റണിക്കു വിഭ്രാന്തിയൊന്നുമില്ല, പക്ഷേ പിണറായിക്കു പരിഭ്രാന്തിയുണ്ടെന്നും ഹസൻ ചെങ്ങന്നൂരിൽ പറഞ്ഞു.