അട്ടപ്പാടിയിൽ 12 വയസ്സുകാരിക്ക് പീഡനം; ഇടനിലക്കാരി ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

പാലക്കാട് ∙ അട്ടപ്പാടിയിൽ 12 വയസ്സുകാരി ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയായ സ്ത്രീ ഉൾപ്പെടെ 12 പ്രതികളെ ഷേ‍ാളയൂരില്‌‍ അറസ്റ്റുചെയ്തു.

ആനക്കട്ടി സ്വദേശി ഇന്ദുജ (19), വീനസ് രാജ് (20) കാരറ, നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാർ (22), കുമാർ (23), ഭൂതിവഴി സ്വദേശികളായ രാജേഷ് (25), കുമാർ (22), സുധീഷ് (21), താഴെ സമ്പാർകോട് സ്വദേശികളായ മണികണ്ഠൻ (20), രാമരാജ് (20), കാരയൂർ സ്വദേശികളായ അരവിന്ദ് (22), ഈശ്വരൻ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇവരെ വൈകുന്നേരത്തേ‍ാടെ മണ്ണാർക്കാട് കേ‍ാടതിയിൽ ഹാജരാക്കും. പ്രതി ചേർക്കപ്പെട്ട സുന്ദരൻ എന്നയാളിനുവേണ്ടി അന്വേഷണം തുടരുന്നു.