എസ്ബിഐ നിക്ഷേപ പലിശ വർധിപ്പിച്ചു; ഉയർത്തിയത് 25 ബേസിസ് പോയിന്റ് വരെ

മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ പണമിടപാടു സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ പലിശ വർധിപ്പിച്ചു. ഒരു കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശനിരക്കാണ് വർധിപ്പിച്ചത്. ഈമാസം 28 മുതൽ വർധന നിലവിൽവന്നു. ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇത് 6.4 ശതമാനമായിരുന്നു. മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 6.9ൽനിന്ന് 7.15 ആക്കി ഉയർത്തിയിട്ടുണ്ട്,

രണ്ടു വർഷം മുതൽ മൂന്നുവർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനമാക്കി. ഈയിനത്തിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശനിരക്കും 7.15 ശതമാനമാക്കിയിട്ടുണ്ട്. നേരത്തെ ഇത് യഥാക്രമം 6.6, 7.10 ശതമാനമായിരുന്നു. അതേസമയം, മറ്റു നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.  

പലിശ നിരക്കും കാലാവധിയും