Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌ബിഐ എടിഎം വഴി 20,000 മാത്രം

SBI atm

കൊച്ചി ∙ ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ്‌ കാർഡുകൾ വഴി എസ്ബിഐയുടെ എടിഎമ്മിലൂടെ ബുധനാഴ്ച മുതൽ എടുക്കാവുന്നത്‌ 20,000 രൂപ മാത്രം. നിലവിലെ, 1 ദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്‌. ഒറ്റ ദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റു ഡെബിറ്റ് കാർഡ് വേരിയന്റുകൾക്ക് അപേക്ഷ സമർപ്പിക്കണം. എസ്ബിഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.