കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടർ ബ്രോ’ പുറത്ത്

ന്യൂഡൽഹി∙ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എൻ. പ്രശാന്തിനെ ഒഴിവാക്കി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ്. സെൻട്രൽ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല.

മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാർത്തയുണ്ടായിരുന്നു.