നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി; ഏഷ്യൻ വിപണികളിലും മങ്ങൽ

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഇന്നു പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകർ ആശങ്കയിലായിരുന്നു. ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിരുന്നു. ഈ തിരിച്ചടികളിൽ സെൻസെക്സ് 139.34 പോയിന്റ് നഷ്ടത്തിൽ 35,599.82 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 48.70 പോയിന്റ് താഴ്ന്ന് 10,808 ൽ എത്തി. ഏഷ്യൻ വിപണികളും നഷ്ടത്തിലായിരുന്നു.

ഓട്ടോ, ഹെൽത്ത് കെയർ, ഫാർമ വിഭാഗം ഓഹരികൾ മുന്നേറ്റമുണ്ടാക്കി.  ഫാർമ സൂചിക 1.83 ശതമാനം ഉയർന്നു. മറ്റു സെക്ടറുകളെല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലൂപിൻ, സണ്‍ ഫാർമ, ഐഡിയ സെല്ലുലർ, എച്ച്‌സിഎൽ ടെക്, യെസ് ബാങ്ക് എന്നീ ഓഹരികളുടെ വില ഉയർന്നു. ഇൻഫോസിസ്, അദാനി പോർട്സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നീ ഓഹരികൾക്കു നഷ്ടം നേരിട്ടു.