രാഷ്ട്രീയക്കാരാകുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരും: ഗണേഷ് കുമാർ

തിരുവനന്തപുരം∙ രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എംഎല്‍എയുടെ വാഹനത്തിന് വഴികൊടുത്തില്ലെന്ന് പറഞ്ഞ് സ്ത്രീയെയും മകനെയും കയ്യേറ്റം ചെയ്തെന്നാണ് പരാതി. എന്നാൽ ഇവരുടെ പരാതി പൊലീസ് ആദ്യഘട്ടത്തിൽ അവഗണിച്ചിരുന്നു. മാത്രമല്ല, പരാതി നല്‍കിയവർക്കെതിരെയായിരുന്നു പൊലീസിന്റെ നടപടി. പരാതിപ്പെട്ടയാളെ ജാമ്യം കിട്ടാത്ത കേസില്‍ പ്രതിയാക്കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.