ഒഴിഞ്ഞുമാറാനാകില്ല, അടിമപ്പണിയുടെ ഉത്തരവാദിത്തം നേതൃത്വത്തിന്: സെൻകുമാർ

തിരുവനന്തപുരം∙ പൊലീസിലെ അടിമപ്പണിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നു മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. തലപ്പത്തുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. താന്‍ ഡിജിപിയായിരുന്നപ്പോള്‍ ഇതിനെതിരെ നടപടിയെടുത്തിരുന്നു. ക്യാംപ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കേരളത്തിലെ സാഹചര്യവും സംസ്കാരവും മനസിലാക്കാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി സുദേഷ് കുമാറിനെതിരെ അടിമപ്പണി അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തിലായിരുന്നു സെൻകുമാറിന്റെ പ്രതികണം.